മെ ഡിക്കൽ പ്രവേശം: കേരളത്തിൽ ഇടപെടുന്നില്ലെന്ന്​ സു​പ്രീംകോടതി

04:34 pm 28/09/2016
images (13)
ന്യൂഡൽഹി: ​കേരളത്തിലെ ​പ്രവേശ നടപടികൾ പൂർത്തിയായ മെഡിക്കൽ സീറ്റുകളുടെ വിഷയത്തിൽ ഇടപെടുന്നില്ലെന്ന്​ സു​​പ്രീംകോടതി. അതേസമയം ​​പ്രവേശ നടപടികൾ പൂർത്തിയാകാത്ത സീറ്റുകളിൽ ഏകീകൃത കൗൺസിലിങ്​ വേണമെന്നും കോടതി ഉത്തരവിട്ടു​. സ്വകാര്യ മാനേജ്മെന്‍റുകള്‍ക്ക് സ്വന്തംനിലക്ക് കൗണ്‍സലിങ് നടത്താന്‍ അനുമതി നല്‍കിയ ഹൈകോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീലിൽ ഇടപെടാനാണ്​ കോടതി വിസമ്മതിച്ചത്​. ജസ്റ്റിസ് എ.കെ. സിക്രി, ജസ്റ്റിസ് നാഗേശ്വര റാവു എന്നിവരുടെ ബെഞ്ചി​േൻറതാണ് ഉത്തരവ്​. പ്രവേശ നടപടികൾ ഒക്ടോബർ 7നകം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.

സ്വാശ്രയ കരാറിന്​ സർക്കാറും മാനേജ്​മെൻറുകളും തമ്മിൽ ധാരണയുണ്ടല്ലോ എന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ ഹൈകോടതി വിധിക്ക്​ സ്​റ്റേ ഇല്ലെന്നും നിയമപരമായ കാര്യങ്ങൾ ഹൈകോടതി തീരുമാനിക്കുമെന്നും സു​പ്രീം​കോടതി വ്യക്​തമാക്കി.

അതേസമയം മഹാരാഷ്ട്രയിൽ സ്വാശ്രയ മെഡിക്കൽ പ്രവേശത്തിന്​ ഏകീകൃത കൗണ്‍സിങ് നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് സ്വന്തം നിലയ്ക്ക് പ്രവേശനം നടത്താന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കിയതിനെതിരെ കേന്ദ്രം നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി.