മേബല്‍ ഇടിക്കുള ഒന്നാമതായി ഗ്രാജ്വേറ്റ് ചെയ്തു

07:37 am 28/5/2017

– ജീമോന്‍ റാന്നി


ഹൂസ്റ്റണ്‍: ഹൂസ്റ്റന്‍ നോര്‍ത്ത് ഷോറില്‍ താമസക്കാരായ വെണ്‍മണി വാലാങ്കര പീസ് കോട്ടജിലെ മിനി &അജി ഇടിക്കുള ദമ്പതികളുടെ മകള്‍ മേബല്‍ 1100 വിദ്യാര്‍ത്ഥികളില്‍ ഒന്നാമതായി നോര്‍ത്ത് ഷോര്‍ ഹൈസ്ക്കൂളില്‍ നിന്ന് മേയ് 21 ന് ഗ്രാഡുവേറ്റ് ചെയ്തു.എസ്എടി ല്‍ 1600 ല്‍ 1450 സ്കോറോടെ മികച്ച വിജയവും കരസ്ഥമാക്കി.

പാഠ്യേതര വിഷയങ്ങളിലും മേബല്‍ ഒന്നാമതാണ്. നാഷ്ണല്‍ ഓണര്‍ സൊസൈറ്റിയുടെ പ്രസിഡന്റും, 2017 ക്ലാസ് ട്രഷററുമായി പ്രവര്‍ത്തിച്ചു. ഹൂസ്റ്റനില്‍ പാസ്റ്റര്‍ മാത്യു കെ. ഫിലിപ്പ് പാസ്റ്ററായിരിക്കുന്ന ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഗോഡിലെ അംഗമായ മേബല്‍ സഭയുടെ വിവിധ തലങ്ങളില്‍ നേതൃസ്ഥാനങ്ങള്‍ അലങ്കരിച്ചു പോരുന്നു.

ഗുഡ് സിറ്റിസണ്‍ അവാര്‍ഡ്, യൂണിവേഴ്സിറ്റി ഇന്റര്‍ സ്കൊളാസ്റ്റിക്ക് ലീഗ് സ്കോളര്‍ അവാര്‍ഡ്, അഡ് വാന്‍സ് പ്ളൈസ്മെന്റ് അവാര്‍ഡ് വിത്ത് ഡിസ്റ്റിംക്ഷന്‍, ദി പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയിട്ടുള്ള മേബല്‍ യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റനില്‍ ബയോ കെമിസ്ട്രി എടുത്ത് മെഡിക്കല്‍ ഫീല്‍ഡില്‍ തന്റെ പഠനം തുടരാന്‍ ആഗ്രഹിക്കുന്നു.