08:23 pm 19/2/2017
– ശ്രീകുമാര്‍ ഉണ്ണിത്താന്‍

ഫോമയുടെ പ്രമുഖനേതാവും , ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്കയുടെ കണ്‍വന്‍ഷന്‍ ചെയര്‍മാനുമായ ഡോ. ജേക്കബ് തോമസിന്റെ സഹോദരിയും, കൊല്ലം മയ്യനാട് കൊച്ചുപണ്ടാരത്തില്‍ ക്രിസ്റ്റി ബെഞ്ചമിന്റെ ഭാര്യയ മേരീ ക്രിസ്റ്റി (58 )ഫെബ്രുവരി 17 നു നിര്യാതയായി. മക്കള്‍, എയിഞ്ചല്‍, ലീല ,രൂപ എന്നിവരും ബെട്രിക് സ്റ്റീഫന്‍, റീത്ത ഡേവിഡ് എന്നിവര്‍ മുത്ത സഹോദിരിമാരും ആണ്.
ഡോ. ജേക്കബ് തോമസിന്റെ സഹോദരി മേരീ ക്രിസ്റ്റിയുടെ നിര്യാണത്തില്‍ അമേരിക്കന്‍ മലയാളികളുടെ പുരോഗമന കലാസാഹിത്യവേദിയായ “ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക’ (അല)അതിയായ ദുഃഖം രേഹപ്പെടുത്തി. സ്വന്തം കുടുംബത്തില്‍ ഉണ്ടായ ഈ വേര്‍പാടില്‍ അനുശോചനം രേഹപ്പെടുതുന്നതായി പ്രസിഡന്റ് രവി പിള്ളയും സെക്രട്ടറി മനോജ് മഠത്തില്‍ എന്നിവര്‍ അറിയിച്ചു.
മേരീ ക്രിസ്റ്റിയുടെ നിര്യാണത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനും അനുശോചനം രേഖപ്പെടുതുന്നതായി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ് അറിയിച്ചു. മുന്‍ കേരള സമാജം പ്രസിഡന്റ് , ഫോമാ മെട്രോ റീജീയന്‍ ആര്‍ .വി.പി, ഫോമാ കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനുമായി വളരെ അടുത്തു പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഡോ. ജേക്കബ് തോമസ്. അദ്ദേഹത്തിന്റെ കുടുംബത്തില്‍ ഉണ്ടായ ഈ വേര്‍പാടില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി എക്‌സി.കമ്മിറ്റി, കമ്മിറ്റി മെംബേര്‍സ്,ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍സ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
