മോദിയുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കൂടിക്കാഴ്ച നടത്തി.

07:00 pm 24/52017


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കൂടിക്കാഴ്ച നടത്തി. മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനുശേഷം സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ സ്ഥിതിഗതികൾ പ്രധാനമന്ത്രിയുമായി പളനിസ്വാമി ചർച്ച ചെയ്തു.

സംസ്ഥാനത്തിന് വിവിധ പദ്ധതികളിൽ ലഭിക്കേണ്ട കേന്ദ്രഫണ്ടുകൾ, വരൾച്ച, കർഷക പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി പളനിസാമി പ്രധാനമന്ത്രിക്ക് നിവേദനം കൈമാറി. ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനും പളനിസ്വാമിക്കൊപ്പമുണ്ടായിരുന്നു.

എംജിആറിന്‍റെ നൂറാം ജന്മദിന ആഘോഷങ്ങളിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിനാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്നു മുഖ്യമന്ത്രി പിന്നീട് അറിയിച്ചു.