12.49 AM 27/01/2017
ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ പ്രോട്ടോക്കോൾ മറികടന്നു പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്പഥിലൂടെ നടന്നു. ആഘോഷപരിപാടികൾ വീക്ഷിക്കാനെത്തിയ പൊതുജനങ്ങളെ അഭിവാദ്യം ചെയ്യാനാണ് അദ്ദേഹം രാജ്പഥിലൂടെ കാൽനടയായി സഞ്ചരിച്ചത്. കഴിഞ്ഞവർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെയും മോദി ഇതേരീതിയിൽ പ്രോട്ടോക്കോൾ ലംഘനം നടത്തിയിരുന്നു.
റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വീകരിക്കാനും മോദി പ്രോട്ടോക്കോൾ മറികടന്നിരുന്നു. ചൊവ്വാഴ്ച ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയ അദ്ദേഹത്തെയും യുഎഇ സംഘത്തെയും സ്വീകരിക്കാൻ പ്രധാനമന്ത്രി നേരിട്ടെത്തുകയായിരുന്നു.