മൈസുരു: മൈസുരുവിൽ വിദേശവനിതയെ അജ്ഞാതർ മാനഭംഗപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ടാണ് ചാമുണ്ഡി ഹിൽസിനു സമീപം ജർമൻ സ്വദേശിയായ വനിതയ്ക്കു നേർക്ക് ആക്രമണമുണ്ടായത്.
ചാമുണ്ഡി ഹിൽസിൽ സൂര്യാസ്തമയം വീക്ഷിക്കുന്നതിനായി എത്തിയതായിരുന്നു ഇവർ. ഏഴു മണിയോടെ ഇവിടെനിന്നു മടങ്ങുംവഴി അജ്ഞാതൻ ഇവരുടെ ബാഗും മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു. മോഷണശ്രമം എതിർത്തപ്പോൾ അക്രമി ഇവരെ അപമാനിക്കാനും ശ്രമിച്ചു. തുടർന്ന് ഇവർ ബഹളംകൂട്ടിയതിനെ തുടർന്ന് ആളുകൾ അടുത്തുകൂടിയതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ആയിരക്കണക്കിനു വിദേശികളാണ് ഓരോമാസവും വിനോദ സഞ്ചാരികളായി മൈസുരുവിലെത്തുന്നത്. കഴിഞ്ഞമാസം ഡൽഹിയിലെ ഹൗസ്ഖാസിൽ ജർമൻ യുവതിയെ വീട്ടുടമ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായി കേസ് രജിസ്റ്റർ ചെയ്തിരുന്നു.