മോണ്‍. ജോണ്‍ ബോസ്‌കോ പനയ്ക്കല്‍ നിര്യാതനായി

08:34 pm 9/4/2017

കൊച്ചി: വരാപ്പുഴ അതിരൂപതാംഗവും പെരുമാനൂര്‍ സെന്‍റ് ജോര്‍ജ് പള്ളി വികാരിയുമായ മോണ്‍. ജോണ്‍ ബോസ്‌കോ പനയ്ക്കല്‍ (73) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 10. 30ന് മാനാട്ടുപറന്പ് തിരുഹൃദയ ദേവാലയത്തിലെ ശുശ്രൂഷ യ്ക്ക് ശേഷം വാടേല്‍ സെന്‍റ് ജോര്‍ജ് പള്ളിയില്‍. 1970 ഡിസംബര്‍ 18നു പൗരോഹിത്യം സ്വീകരിച്ച മോണ്‍. ജോണ്‍ ബോസ്‌കോ ഓച്ചന്തുരുത്ത്, ചാത്യാത്ത്, കൂട്ടുകാട്, നെട്ടൂര്‍, വടുതല, മൂത്തേടം, കലൂര്‍, പാലാരിവട്ടം, എറണാകുളം കത്തീഡ്രല്‍ എന്നീ പള്ളികളിലും 17 വര്‍ഷത്തോളം അമേരിക്കയിലും സേവനം അനുഷ്ഠിച്ചു.

അതിരൂപത അല്മായ കമ്മീഷന്‍, കെഎല്‍സിഎ, സിഎസ്എസ്, ആശ്വാസ് കൗണ്‍സലിംഗ് സെന്‍റര്‍ എന്നിവയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വാടേല്‍ പനക്കല്‍ പരേതരായ വര്‍ഗീസ്-ഫിലോമിന ദന്പതികളുടെ മകനാണ്.

സഹോദരങ്ങള്‍: ആന്‍സലം പനക്കല്‍ (കാനഡ), വില്‍സന്‍ പനക്കല്‍ (യുഎസ്എ), പരേതരായ ഫാ. തോംസണ്‍ പനക്കല്‍, ജോസ് പനക്കല്‍, സിസ്റ്റര്‍ ഔറേലിയ പനക്കല്‍. പരേതനായ ഫാ. മൈക്കിള്‍ പനക്കലിന്‍റെ സഹോദരപുത്രനാണ്.