മോദിക്ക് എതിരെ ആഞ്ഞടിച്ചു കൊണ്ടു അഖിലേഷ് യാദവ്.

06:55 pm 20/2/2017

images (1)
ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കുറിക്കുകൊള്ളുന്ന മറുപടിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. വൈദ്യുതി ക്ഷാമവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമർശങ്ങളാണ് അഖിലേഷിനെ ചൊടിപ്പിച്ചത്. വാരാണസിയിൽ 24 മണിക്കൂറും വൈദ്യുതിയില്ലെന്ന് മോദിക്കു ഗംഗയെ സത്യം ചെയ്ത് പറയാൻ സാധിക്കുമോ എന്നായിരുന്നു അഖിലേഷിന്‍റെ ചോദ്യം.

നിങ്ങൾ(മോദി) ഗംഗാനദിയെ ബഹുമാനിക്കുന്നില്ലേ. സമാജ്വാദി പാർട്ടി സർക്കാർ വാരാണസിയിൽ 24 മണിക്കൂറും വൈദ്യുതി നൽകുണ്ടോ ഇല്ലയോ എന്ന് എന്തുകൊണ്ട് ഗംഗയെ അടിസ്ഥാനമാക്കി സത്യം ചെയ്യാൻ നിങ്ങൾ തയാറാകുന്നില്ല- റായ്ബറേലിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ അഖിലേഷ് മോദിയെ വെല്ലുവിളിച്ചു.

നാട്ടിൽ റംസാന് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിൽ ദീപാവലിക്കും വൈദ്യുതി ഉറപ്പുവരുത്തണമെന്നായിരുന്നു മോദി കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് യോഗത്തിൽ ആവശ്യപ്പെട്ടത്. യുപിയിലെ കോണ്‍ഗ്രസ്- എസ്പി സഖ്യത്തെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് അഖിലേഷിന്‍റെ മറുപടി.