12:22 pm 5/3/2017
ന്യൂഡല്‍ഹി: മദ്യലഹരിയിലായിരുന്ന യുവാവ് 75 വയസുള്ള പിതാവിനെ അടിച്ചുകൊന്നു. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയില്‍ ബിന്ദാപൂരിലായിരുന്നു സംഭവം. ടാങ്കില്‍ വെള്ളം നിറയ്ക്കാത്തതിന്റെ പേരിലായിരുന്നു മർദനം.
യുവാവിന്റെ 12 വയസുകാരനായ മകന്റെ കണ്മുന്നിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും ആരും ഇടപെട്ടില്ല.
കഴുത്ത് ഒടിഞ്ഞ നിലയിലും ദേഹമാസകലം ഗുരുതരമായ പരിക്കുകളോടുമാണ് 75 കാരനായ റാം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിയ ഉടനെ മരണം സംഭവിച്ചു.