10:09 am 22/5/2017
ജബൽപുർ: മധ്യപ്രദേശിൽ ബസ് കുഴിയിലേക്ക് മറിഞ്ഞ് ആറു പേർ മരിച്ചു. 24 പേർക്കു പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ ജബൽപൂരിൽനിന്നു ദിന്ദോറിയിലേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്. നാലു മണിയോടെ കോട്വാലിയിൽ ബസ് കുഴിയിലേക്കു മറിയുകയായിരുന്നു. അപകടത്തിനു പിന്നാലെ ബസ് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചു.