07:32 am 6/4/2017
ദുബായ്: ഡോക്ടറായ നിഷിത രാധാകൃഷ്ണ പിള്ളയ്ക്കാണ് 10 ലക്ഷം ദിർഹത്തിന്റെ (17,68,00,000 രൂപ) ബിഗ് ടിക്കറ്റ് ലോട്ടറി ലഭിച്ചത്. ഇത്രയും സമ്മാനത്തുക ലഭിക്കുന്ന രണ്ടാമത്തെയാളാണ് നിഷിത. നിലവിൽ, ഫെല്ലോഷിപ്പ് പൂർത്തിയാക്കുന്നതിനായി ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം യുഎസിലെ ഹൂസ്റ്റണിലാണ് നിഷിത.
ആറു മാസം മുന്‍പ് നിഷിതയുടെ ഭർത്താവാണ് ഓണ്‍ലൈൻ വഴി അവരുടെ പേരിൽ 50 ടിക്കറ്റുകൾ വാങ്ങിയത്. കഴിഞ്ഞ മാസം അബുദാബിയിൽ മലയാളിയായ ശ്രീരാജ് കൃഷ്ണന് ഏഴുലക്ഷം ദിർഹത്തിന്റെ ലോട്ടറി സമ്മാനം ലഭിച്ചിരുന്നു.