യുഎന്നിലെ റഷ്യൻ അംബാസിഡർ വിറ്റാലി ഇവാനോവിച്ച് ചർക്കിൻ അന്തരിച്ചു.

08:44 am 21/2/2017
download (2)
മോസ്കോ: യുഎന്നിലെ റഷ്യൻ അംബാസിഡർ വിറ്റാലി ഇവാനോവിച്ച് ചർക്കിൻ (64) അന്തരിച്ചു. ന്യൂയോർക്കിൽ വച്ചായിരുന്നു അന്ത്യം. റഷ്യൻ വിദേശകാര്യ മന്ത്രാലയമാണ് അദ്ദേഹത്തിന്‍റെ മരണവാർത്ത പുറത്തുവിട്ടത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. കഴിവുറ്റ റഷ്യൻ നയതന്ത്ര വിദഗ്ധനായിരുന്നു ചർക്കിനെന്നും അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.