അബുജ: യുഎസിലേക്കുള്ള യാത്ര ഒഴിവാക്കാൻ നൈജീരിയൻ പൗരൻമാർക്ക് നിർദേശം. പുതിയ കുടിയേറ്റ നിയമങ്ങളിലെ വ്യക്തതയില്ലായ്മ പരിഗണിച്ചാണ് പൗരൻമാർക്ക് നൈജീരിയൻ സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
എന്നാൽ യാത്രയ്ക്ക് കർശന നിയന്ത്രണങ്ങളില്ലെന്നും പ്രത്യേക കാരണങ്ങളില്ലാത്ത യാത്രകൾ ഒഴിവാക്കുന്നതാണ് ഉത്തമമെന്നും നൈജീരിയൻ പ്രസിഡന്റിന്റെ വിദേശകാര്യ ഉപദേഷ്ടാവ് അബിക് ദബിരി ഇറേവ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമായ കാരണങ്ങളില്ലാതെ ചില നൈജീരിൻ പൗരൻമാർക്ക് യുഎസ് വീസ നിഷേധിക്കപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു.
21 ലക്ഷം ആഫ്രിക്കൻ പൗരൻമാർ യുഎസിൽ താമസിക്കുന്നുണ്ടെന്നാണ് 2015ലെ കണക്ക്. ഏഴു മുസ്ലിം രാജ്യങ്ങളിലെ പൗരൻമാർക്കു വീസ നൽകുന്നതു വിലക്കിക്കൊണ്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിറക്കിയിരുന്നു. 90 ദിവസത്തേക്കായിരുന്നു വിലക്ക്.