04:55 pm 8/5/2017
പ്യോംഗ്യാംഗ്: പ്യോംഗ്യാംഗ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ജീവനക്കാരനായ കിം ഹാക് സോംഗിനെ തടവിലാക്കിയതായി ഉത്തരകൊറിയയുടെ ഒൗദ്യോഗിക വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.
കൊറിയൻ മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം തുടരുന്നതിനിടെയാണ് ഉത്തരകൊറിയ നാലാമത്തെ യുഎസ് പൗരനെ തടവിലാക്കുന്നത്. ഒരു മാസത്തിനിടെ ഉത്തരകൊറിയ തടവിലാക്കുന്ന പ്യോംഗ്യാംഗ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് കിംഗ് ഹാക് സോംഗ്.