02:10 pm 17/3/2017

കൊച്ചി: യുവതിയെ പീഡിപ്പിച്ച സംഭവം കൈക്കൂലി വാങ്ങി ഒതുക്കിയ എറണാകുളം നോർത്ത് സി.ഐ ടി.ബി വിജയനെ സസ്പെൻഡ് ചെയ്തു. സെപ്ഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പ്രകാരമാണ് നടപടി. 25 പേർ പ്രതികളായ പീഡനക്കേസ് ആണ് സി.ഐ മുക്കിയത്. പ്രതികളിൽ നിന്ന് ഏഴു ലക്ഷം വീതം വാങ്ങിയ സി.ഐ പീഡനത്തിനിരയായ യുവതിക്ക് അഞ്ച് ലക്ഷം വീതം നൽകി. പൊലീസിന് പുറമെ അഭിഭാഷകരും ഇടപാടിലുണ്ടായിരുന്നു. പണമിടപാടുകാരിൽ നിന്നുമടക്കം വിജയൻ കൈകൂലി വാങ്ങിയെന്നും ആരോപണമുണ്ട്.
