യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ബിപിഒ ജീവനക്കാരനും അഞ്ച് അംഗ സംഘവും പിടിയിൽ.

08:58 am 13/3/2017

download (5)

ന്യൂഡൽഹി: നേപ്പാൾ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ബിപിഒ ജീവനക്കാരനും അഞ്ച് അംഗ സംഘവും പിടിയിൽ. കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗറിലാണ് സംഭവം. ഫ്ളാറ്റിൽ പൂട്ടിയിട്ടാണ് യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്.

അക്രമികളിൽനിന്നു രക്ഷപ്പെടാൻ ഫ്ളാറ്റിന്‍റെ ഒന്നാം നിലയിൽനിന്നു ചാടിയാണ് യുവതി രക്ഷപ്പെട്ടത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അനധികൃതമായി തടഞ്ഞുവയ്ക്കൽ, പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്കുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.