01:26 pm 2/1/2017

ബംഗളൂരു: റോഡിൽ ചോരവാർന്ന് കരയുന്ന യുവാവിന് സഹായം നൽകാതെ നാട്ടുകാർ ഫോട്ടോ എടുത്ത് രസിച്ചു. 25 മിനുട്ടോളം’ സഹായം ലഭിക്കാതെ കിടന്ന യുവാവിന് ഒരാൾ വെള്ളം നൽകി. ഒടുവിൽ ആശുപത്രിയിലെത്തിയപ്പോഴേക്കും അവൻ മരിച്ചു. ബംഗളൂരുവിൽ നിന്ന് 380 കിലോമീറ്റർ അകലെ കോപ്പലിലാണ് സംഭവം. സൈക്കിൾ യാത്രികനായ അൻവർ അലിയാണ് ദാരുണമായി മരിച്ചത്.
അലി(18)യെ ബസ് ഇടിച്ച് വീഴ്ത്തുകയും നിലത്തുവീണ അലിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തിരുന്നു. ഗുരുതരപരിക്കേറ്റ അലിയുടെ ഫോേട്ടായും വിഡിയോയും എടുക്കാൻ ധാരാളം പേർ തടിച്ചു കൂടിയിരുന്നു. വിഡിയോകളിൽ അവൻ സഹായത്തിന് അഭ്യർഥിക്കുന്നത് കാണാമായിരുന്നു. എന്നാൽ അവനെ സഹായിക്കാൻ ആരുമുണ്ടായില്ല. 25 മിനുേട്ടാളം റോഡിൽ ചോരവാർന്നു കിടന്ന ശേഷം അലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
അവന് ഗുരുതര പരിക്കേറ്റിരുന്നെന്നും രക്തം വാർന്ന് ഭീതിദമായ അവസ്ഥയിലായിരുന്നെന്നും ദൃക്സാക്ഷി പറയുന്നു. എന്തുചെയ്യണമെന്ന് അറിയാത്തതിനാലാണ് രക്ഷിക്കാൻ ആരും ശ്രമിക്കാതിരുന്നതെന്നും പേരു വെളിെപ്പടുത്താത്ത ദൃക്സാക്ഷി കൂട്ടിച്ചേർക്കുന്നു.
‘ഒരാളും അവനെ രക്ഷിക്കാൻ വന്നില്ല. എല്ലാവരും േഫാേട്ടായും വിഡിയോയും എടുക്കുന്ന തിരക്കിലായിരുന്നു. ആെരങ്കിലും ഒരാൾ ശ്രമിച്ചിരുന്നെങ്കിൽ അവനെ രക്ഷിക്കാമായിരുന്നു’വെന്ന് അലിയുടെ സഹോദരൻ റിയാസ് പറഞ്ഞു.
മൂന്നു ദിവസം മുമ്പ് മൈസൂരിലും സമാന സംഭവമുണ്ടായി. ബസുമായി കൂട്ടിയിടിച്ച് തകർന്ന ജീപ്പിനുള്ളിൽ സഹായം ലഭിക്കാതെ കുടുങ്ങിയ പൊലീസ് ഉദ്യോഗസ്ഥെൻറ ഫോേട്ടാ എടുക്കാൻ വേണ്ടി മാത്രം ആളുകൾ സംഭവസ്ഥലത്തേക്ക് വന്നു.
ബംഗളൂരുവിൽ ട്രക്കുമായി കൂട്ടിയിടിച്ച് ശരീരം രണ്ടായി മുറിഞ്ഞുപോയ ബൈക്ക് യാത്രികൻ സഹായം അഭ്യർഥിച്ചപ്പോൾ നാട്ടുകാർ ഫോേട്ടാ എടുത്ത് മടങ്ങിയത് കഴിഞ്ഞ വർഷമാണ്.
