07:26 am 25/5/2017
റാവൽപ്പിണ്ടി: നിയന്ത്രണരേഖയിലെ ഖൻജാർ സെക്ടറിൽ നിരീക്ഷണത്തിനെത്തിയ യുഎൻ സൈനിക നിരീക്ഷണ സംഘടനയുടെ വാഹനത്തിനു നേർക്കാണ് സൈന്യം വെടിയുതിർത്തതെന്ന് പാക് മാധ്യമമായ ദി ന്യൂസ് റിപ്പോർട്ട് ചെയ്തു.
മേജർ ഇമ്മാനുവൽ, മേജർ മിർകോ എന്നിവരാണ് യുഎൻ വാഹനത്തിലുണ്ടായിരുന്നതെന്നും വാഹനത്തിലെ നീല പതാക അവഗണിച്ചായിരുന്നു ഇന്ത്യൻ വെടിവയ്പ്പെന്നും ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആരോപിക്കുന്നു.