യു.എസ് നിശാക്ലബില്‍ വെടിവെയ്പ്: ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക് .

07:09 pm 26/3/2017

Newsimg1_999723

ഒഹിയോ: യുഎസിലെ സിന്‍സിനാറ്റിയില്‍ നിശാക്ലബിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. ലിന്‍വുഡിലെ കെലോഗ് അവന്യുവിലുള്ള നിശാക്ലബിലാണ് വെടിവയ്പ് നടന്നത്.

സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവയ്പ് നടക്കുന്‌പോള്‍ ക്ലബിനുള്ളില്‍ നൂറിലേറെ പേരുണ്ടായിരുന്നു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.
MoreNews_63541.