യു.ഡി.എഫിൽ പ്രശ്​നങ്ങളുണ്ട്​; തിരുത്തൽ വേണമെന്ന്​ കുഞ്ഞാലിക്കുട്ടി

08:45 PM 19/08/2016
download (6)
തിരുവനന്തപുരം: കോൺഗ്രസുമായി നടന്ന ഉഭയകക്ഷി ചർച്ചയിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശവുമായി മുസ്​ലിം ലീഗ്​. യു.ഡി.എഫില്‍ പ്രശ്‌നങ്ങളുണ്ടെന്നും തിരുത്തല്‍ വേണമെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിലെ അനൈക്യമാണ് യു.ഡി.എഫില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും പ്രശ്‌നപരിഹരിഹാരം കാണണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. യു.ഡി.എഫില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് കോണ്‍ഗ്രസിലെ അനൈക്യവും മറ്റു പ്രശ്‌നങ്ങളുമാണ്. ചര്‍ച്ചക്ക്​ ഇനിയും തയാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് ഒരുമിച്ച് നില്‍ക്കേണ്ടത് യു.ഡി.എഫിന്റെ കെട്ടുറപ്പിന് ആവശ്യമാണ്​. പ്രശ്‌നപരിഹാരത്തിന് ഹൈക്കമാന്‍ഡ് ഇടപെടണമെന്നും മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറും ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നപരിഹാരം നടത്തുമെന്നും അദ്ദേഹം വ്യക്​തമാക്കി.

SHARE