യു.​എ​സ്​-​സൗ​ദി അ​റേ​ബ്യ ആ​യു​ധ ക​രാ​റി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്റെ മ​രു​മ​കൻ ജാ​ര​ദ്​ കു​ഷ്​​ന​ർ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്.

10:22 am 20/5/2017

വാ​ഷി​ങ്​​ട​ൺ: കോ​ടിക്കണക്കിന്​ ഡോ​ള​റി​ന്റെ യു.​എ​സ്​-​സൗ​ദി അ​റേ​ബ്യ ആ​യു​ധ ക​രാ​റി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്റെ മ​രു​മ​ക​നും ഉപദേഷ്​ടാവുമായ ജാ​ര​ദ്​ കു​ഷ്​​ന​ർ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. ഇൗ ​മാ​സ​മാ​ദ്യം ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നാ​യി സൗ​ദി​യി​ൽ എ​ത്തി​യ കു​ഷ്​​ന​ർ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു.

വി​മാ​ന​ങ്ങ​ൾ, ക​പ്പ​ലു​ക​ൾ, പ്രി​സി​ഷ​ൻ ഗൈ​ഡ​ഡ്​ ബോം​ബു​ക​ൾ തു​ട​ങ്ങി​യ​വ യു.​എ​സി​ൽ​നി​ന്ന്​ വാ​ങ്ങു​ന്ന​തി​നു​ള്ള ക​രാ​റാ​ണി​ത്. ച​ട​ങ്ങി​നി​ടെ ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ലു​ക​ൾ ത​ക​ർ​ക്കാ​നു​ള്ള റ​ഡാ​ർ സം​വി​ധാ​നം വാ​ങ്ങാ​ൻ സൗ​ദി ആ​ലോ​ചി​ക്കു​ന്ന​താ​യി അ​മേ​രി​ക്ക​ൻ അ​ധി​കൃ​ത​ർ സൂ​ചി​പ്പി​ച്ചു. തു​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ശ​ങ്ക​യു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്​ പ​രി​ഹ​രി​ക്കാ​ൻ കു​ഷ്​​ന​ർ മു​ൻ​കൈ​യെ​ടു​ത്ത​താ​യാ​ണ്​ വി​വ​രം. റ​ഡാ​ർ സം​വി​ധാ​നം നി​ർ​മി​ക്കു​ന്ന ലോ​ക്​​ഹീ​ഡ്​ മാ​ർ​ടി ക​മ്പ​നി​യ​ു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ മാ​ർ​ലി​ൻ എ. ​ഹ്യൂ​സ​ണെ ഉ​ട​ൻ ഫോ​ണി​ൽ വി​ളി​ച്ച്​ തു​ക വെ​ട്ടി​ക്കു​റ​ക്കാ​ൻ കു​ഷ്​​ന​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തി​ലെ ചി​ല​ർ വ്യ​ക്​​ത​മാ​ക്കി. മി​സൈ​ൽ വി​രു​ദ്ധ സം​വി​ധാ​ന​​മാ​യ താ​ഡി​​െൻറ പ്ര​ധാ​ന നി​ർ​മാ​താ​ക്ക​ളാ​ണ്​ ലോ​ക്​​ഹീ​ഡ്. തു​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​േ​ലാ​ചി​ക്കാ​മെ​ന്ന്​ അ​വ​ർ സ​മ്മ​തി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

ഇൗ അ​നൗ​പ​ചാ​രി​ക ക​രാ​റി​ന്​ വൈ​റ്റ്​ ഹൗ​സ് വേ​ഗ​ത്തി​ൽ സ​ന്ന​ദ്ധ​ത കാ​ണി​ച്ച​തും ആ​യു​ധ വി​ൽ​പ​ന​യി​ൽ കു​ഷ്​​ന​ർ വ്യ​ക്​​തി​പ​ര​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തി​​െൻറ സൂ​ച​ന​യാ​യാ​ണ്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളോ​ടു​ള്ള യു.എസി​​െൻറ സ​മീ​പ​ന​ത്തി​ലെ മാ​റ്റ​ത്തി​​െൻറ​യും​കൂ​ടി സൂ​ച​ന​യാ​ണി​ത്​.