യൂത്ത് കണ്‍വന്‍ഷന്‍ ഏപ്രില്‍ 28, 29 തീയതികളില്‍

07:34 am 8/4/2017

സൗത്ത് ഫ്‌ളോറിഡ: ഐ.പി.സി.സൗത്ത് ഫ്‌ളോറിഡ സഭയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 28-29 വരെ യൂത്ത് കണ്‍വന്‍ഷന്‍ സണ്‍റൈസില്‍ നടക്കും. വെള്ളിയാഴ്ച വൈകിട്ട് 7 ന് ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ പ്രശസ്ത യുവജന പ്രസംഗകന്‍ പാസ്റ്റര്‍ റൂഫസ് മാത്യൂസ് വചനം പ്രസംഗിക്കും. 29 ശനിയാഴ്ച രാവിലെ 10-ന് യൂത്ത് ചലഞ്ച് നടക്കും. യൂത്ത് ഡയറക്ടര്‍ സാം ജോര്‍ജ്ജ്, പി.വൈ.പി.എ കോര്‍ഡിനേറ്റര്‍മാരായ ജെയിന്‍ ജേക്കബ്, സാറാ ഗീവര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കും.പാസ്റ്റര്‍മാരായ കെ.സി.ജോണ്‍ ഫ്‌ളോറിഡ, ജോണ്‍ തോമസ് എന്നിവര്‍ ഇവിടെ ശുശ്രൂഷിക്കുന്നു.