08:24 am 17/2/2017

ന്യൂഡൽഹി: ബഹുരാഷ്ട്ര ഓണ്‍ലൈൻ ടാക്സി കന്പനിയായ യൂബർ ഇന്ത്യൻ വിദ്യാർഥിക്ക് ഓഫർ നൽകിയത് 71 ലക്ഷം രൂപയുടെ വാർഷിക ശന്പളം. ഡൽഹി സാങ്കേതിക സർവകലാശാല വിദ്യാർഥിയായ സിദ്ധാർഥിനെയാണ് യുഎസ് ആസ്ഥാനമാക്കിയ യൂബർ ഇത്രയും വലിയ തുക ഓഫർ പ്രഖ്യാപിച്ച് ജോലിക്ക് എടുത്തത്. കാന്പസ് റിക്രൂട്ട്മെന്‍റിലൂടെയാണ് സിദ്ധാർഥിനെ തെരഞ്ഞെടുത്തത്.
ഡിടിയുവിൽ അവസാന വർഷ കന്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് സിദ്ധാർഥ്. 22 വയസുകാരനായ സിദ്ധാർഥിന്‍റെ പിതാവ് കണ്‍സൾട്ടന്‍റും മാതാവ് ട്രാൻസ്ക്രിപ്റ്റ് സ്പീച്ചസ് ആയും ജോലി ചെയ്യുകയാണ്.
2015ൽ 1.25 കോടി രൂപയായിരുന്നു ഒരു വിദ്യാർഥിക്ക് ലഭിച്ച ഉയർന്ന ശന്പള പാക്കേജ്. ചേതൻ കഖർ എന്ന വിദ്യാർഥിയെ ഗൂഗിളാണ് ഇത്രയും ശന്പളം നൽകി ജോലിക്കെടുത്തത്.
