08:34 am 12/5/2017
വാഷിംഗ്ടണ്‍: ലാപ്ടോപ്പ് അടക്കം വലിയ ഇലക്ട്രോണിക് വസ്തുക്കൾക്കു വിലേക്കർപ്പെടുത്താൻ യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ആലോചിക്കുന്നതായി വകുപ്പ് വക്താവ് അറിയിച്ചു.
ഇതോടെ മാർച്ചിൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്കു യുഎസിലേക്കുള്ള വിമാനങ്ങളിൽ വിലക്കേർപ്പെടുത്തിയ നടപടി നീളുമെന്ന് ഏറെക്കുറെ ഉറപ്പായി. 10 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരെയാണ് യുഎസും ബ്രിട്ടനും ലാപ്ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമായി വിമാനത്തിൽ യാത്ര ചെയ്യുന്നതിൽനിന്നു വിലക്കിയത്. ഇത്തരം സാമഗ്രികൾ ലഗേജായി കൊണ്ടുപോകാൻ കഴിയും.
കൈമാറ്റം ചെയ്യാൻ കഴിയുന്ന വൈദ്യുത ഉപകരണങ്ങൾവഴി ഐഎസ് വിമാനത്തിൽ സ്ഫോടനത്തിനു ലക്ഷ്യമിടുന്നു എന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നായിരുന്നു വിമാനത്തിൽ ലാപടോപ്പ് അടക്കമുള്ളവയ്ക്കു വിലക്കേർപ്പെടുത്തിയത്.