08:23 am 15/2/2017

സനാ: യെമനിലെ റാഡായിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. എട്ട് പേര്‍ പരിക്കേറ്റു. ചൊവ്വാഴ്ച നഗരത്തിലെ ചെക്ക്‌പോസ്റ്റിനു സമീപമാണു സ്‌ഫോടനമുണ്ടായത്. റാഡായിലെ സ്‌പോര്‍ട്ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ക്ലബിനെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം.
സ്‌ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന സ്‌കൂളിനും മറ്റു കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കാര്‍ ബോംബ് സ്‌ഫോടനം പ്രവിശ്യയില്‍ പതിവായിമാറിയിരിക്കുകയാണ്. അല്‍ക്വയ്ദയുമായി ബന്ധമുള്ള ടക്ഫരി ഭീകരര്‍ പ്രവിശ്യയില്‍ നിരന്തരമായി ആക്രമണങ്ങള്‍ നടത്താറുണ്ടെന്നു അധികൃതര്‍ അറിയിച്ചു.
