08:37 am 19/2/2017
സനാ: യെമനി സേനയുടെ ആക്രമണത്തില്‍ രണ്ട് സൗദി സൈനികര്‍ കൊല്ലപ്പെട്ടു. സൗദി സേനയുടെ അല്‍-ഫരിസ് സൈനിക താവളത്തിനു നേരെ യെമനി സേന നടത്തിയ ആക്രമണത്തിലാണ് സൗദി സൈനികര്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ചയായിരുന്നു സംഭവം. റിയാദില്‍നിന്നു 969 കിലോമീറ്റര്‍ തെക്കാണ് അല്‍-ഫരിസ് സൈനിക താവളം.
സൗദി സേനയ്‌ക്കെതിരെ നിരവധി ആക്രമണങ്ങളാണ് യെമനില്‍ അരങ്ങേറുന്നത്. സൗദി സേനയും സേനയെ പിന്തുണയ്ക്കുന്ന പ്രാദേശിക ഗ്രൂപ്പുകളും അല്‍-അല്‍ബ് അതിര്‍ത്തിയില്‍ സൗദി സൈനികര്‍ക്കുനേരെയുള്ള ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.