യോഗി ആദിത്യനാഥിനെതിരേ ട്വിറ്ററിൽ മോശം പരാമർശം നടത്തിയ ബോളിവുഡ് നിർമാതാവ് ഷിരിഷ് കുന്ദറിനെതിരേ കേസ്.

07:49 am 25/3/2017

images (1)

ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ട്വിറ്ററിൽ മോശം പരാമർശം നടത്തിയ ബോളിവുഡ് നിർമാതാവ് ഷിരിഷ് കുന്ദറിനെതിരേ കേസ്. യുപിയിലെ ഹസ്രത്ഗഞ്ചിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്ദറിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസെടുത്തത്. നടിയും നൃത്തസംവിധായകയുമായ ഫറാ ഖാന്‍റെ ഭർത്താവാണ് കുന്ദർ.

ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിൽ അസംതൃപ്തി പ്രകടിപ്പിച്ച് കുന്ദർ ഇട്ട ട്വീറ്റാണ് വിവാദമായത്. ഒരു കോമാളിയെ മുഖ്യമന്ത്രി ആക്കാമെങ്കിൽ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനു സിബിഐ ഡയറക്ടറും മദ്യരാജാവ് വിജയ് മല്യക്ക് ആർബിഐ ഗവർണറും ആകാമെന്ന് കുന്ദർ ട്വീറ്റ് ചെയ്തിരുന്നു.