യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ ഫാമിലി നെറ്റും ക്രിസ്മസ് ന്യൂഇയര്‍ ആഘോഷവും ഗംഭീരവിജയം

06:46 pm 25/12/2016

Newsimg1_60298029

യോങ്കേഴ്‌സ്: ഡിസംബര്‍ 18 നു ഹോട്ടല്‍ റോയല്‍ പാലസില്‍ അരങ്ങേറിയ യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ ഫാമിലി നെറ്റും ക്രിസ്മസ് ന്യൂഇയര്‍ ആഘോഷവും ഗംഭീരവിജയം. വൈകിട്ട് 5 .30 നു ആരംഭിച്ച ആഘോഷപരിപാടികള്‍ പുതുമകൊണ്ടും വമ്പിച്ച ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി.

വൈ.എം.എ സക്രട്ടറി ബെന്‍ കൊച്ചിക്കാരന്‍ സദസിനെ പരിചയപ്പെടുത്തി . പ്രസിഡന്റ് ഷോബി ഐസക് സ്വാഗതം ആശംസിച്ചു . തുടര്‍ന്ന് ജോഫറിന്‍ ജോസ് ക്രിസ്മസ് ആശംസനേര്‍ന്നു . ഫോമാ നേതാക്കളായ ജിബി തോമസ്, പ്രദീപ് നായര്‍ , രേഖ നായര്‍ , രേഖ ഫിലിപ്പ് , എ .വി. വര്‍ഗീസ് , ഡോക്ടര്‍ ജേക്കബ് തോമസ് , ജോണ്‍ സി വര്‍ഗീസ് , തോമസ്‌കോശി എന്നിവരും ഫൊക്കാന സാരഥികളായ ശ്രീകുമാര്‍ ഉണ്ണിത്തണ് , ട്രീസണ്‍ ജോണ്‍ ഐസക് , രാജു സ്കറിയ , I C a W പ്രസിഡന്റ് ജോര്‍ജ് വര്‍ക്കി തുടങ്ങിയവര്‍ സംസാരിച്ചു .

വൈ.എം.എയുടെ പ്രവര്‍ത്തനങ്ങള്‍ പ്രിയപ്പെട്ട നിങ്ങളുടെ മുന്പിലെത്തിക്കാന്‍ ഞങ്ങള്‍ തുടങ്ങിയെ പുതിയ വെബ്‌സൈറ്റ് തദവസരത്തില്‍ സുപ്രസിദ്ധ സിനിമാ താരം മന്യ ഉല്‍ഘടനം ചെയ്തു . തുടര്‍ന്ന് വിവിധ കലാപ്രകടനങ്ങള്‍ അരങ്ങേറി. ജിത്തു കൊട്ടാരക്കരയും സംഘവും അവതരിപ്പിച്ച ബോളിവുഡ് ഡാന്‍സ് നയന മനോഹരമായി . നാട്ട്യമുദ്ര അവതരിപ്പിച്ച കുട്ടികളുടെ ഡാന്‍സ് പുതുമയുടെ പുരക്കാലം സമ്മാനിച്ചു.

ജെസ്‌മോനും ശാലിനിയും ഗംഭീര ഗാനമേളയും കാഴ്ചവച്ചു . Y .M .A യുടെ ചരിത്രത്തില്‍ പൊന്‍ കിരീടം ചാര്‍ത്തിയ ആഘോഷ പരിപാടികള്‍ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി .

പരിപാടിയുടെ മുഖ്യ സ്‌പോന്‌സര്‍സ് ജോര്‍ജ് ജോസഫ് , കൂടാതെ മുംബൈ സ്‌പൈസ് ഹോട്ടല്‍ ജോയ്‌സ് ഹേസ്റ്റിംഗ് ആന്‍ഡ് എയര്‍, ഹഡ്‌സണ്‍ പ്രോപ്പര്‍ട്ടി taxx redictioin inc , പാരഡസ് prime പ്രോപ്പര്‍ട്ടീസ് , peps place restaurunt എന്നിവരെ സ്‌നേഹപൂര്‍വം സ്മരിക്കുന്നു .

പരിപാടിക്ക് ലാലിനി കളത്തില്‍ എംസി ആയിരുന്നു . Y .M .A യുടെ സംഘാടക മികവും പ്രവര്‍ത്തനമികവും ഏവരുടെയും മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങി ചടങ്ങിന് സഞ്ജു കളത്തിപറമ്പില്‍ നന്ദി ആശംസിച്ചു. പ്രദീപ് നായര്‍ അറിയിച്ചതാണിത്.