യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക പുതുവത്സരപ്പിറവിയുടെ നിറവില്‍

10:54 am 4/1/2017

Newsimg1_48256118
ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക പുതുവത്സരദിനം പൂര്‍വ്വാധികം ഭംഗിയായി ആചരിച്ചു. പുതുവത്സരദിനം ഞായറാഴ്ച ആയിരുന്നതിനാല്‍ വിശുദ്ധ കുര്‍ബാനയോടുകൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

ഇടവക വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ ഏവര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്നു. സമയം അതിവേഗത്തിലാണ് സഞ്ചരിക്കുന്നതെന്നും ആ വേഗതയിലേക്ക് ഒപ്പം ക്രിസ്തുവിനെ ജീവിതത്തിന്റെ ഹൃദയഭാഗത്ത് സൂക്ഷിച്ച് ആ യാത്ര തുടരുകയും വേണമെന്ന് അച്ചന്‍ ഓര്‍മ്മിപ്പിച്ചു. 2016-ലെ പള്ളി ഭാരവാഹികളെ അച്ചന്‍ അഭിനന്ദിക്കുകയും 2017 -ലെ ഭാരവാഹികള്‍ക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. ഇടവകയുടെ വകയായുള്ള സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
വാര്‍ത്ത അയച്ചത്: പള്ളി പി.ആര്‍.ഒ മാത്യു ജോര്‍ജ്.