രജനി കാന്തിനെ കാണാൻ മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖ്, രജനിയുടെ വീട്ടിലെത്തി.

10:03 am 1/4/2017

ചെന്നൈ: സൂപ്പർസ്റ്റാർ രജനി കാന്തിനെ കാണാൻ മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖ്, രജനിയുടെ വീട്ടിലെത്തി. ഭാര്യ റോസ്മ മൻസോറുമൊത്തായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. മലേഷ്യയിൽ ഷൂട്ട്ചെയ്ത രജനി ചിത്രം കബാലിയെ കുറിച്ചായിരുന്നു ഇരുവരുടെയും പ്രധാന സംഭാഷണം.

മലേഷ്യയിൽ പോയിരുന്നെങ്കിലും പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞിരുന്നില്ലെന്നും തെൻറ ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയതിൽ നന്ദിയുണ്ടെന്നും രജനി പറഞ്ഞു. സൂപ്പർസ്റ്റാറിനെ കാണാനായതിൽ സന്തോഷമുണ്ടെന്ന് നജീബ് റസാഖ് ട്വീറ്റ് ചെയ്തു. ആറുദിവസത്തെ സന്ദർശനത്തിനാണ് നജീബ് റസാഖ് ഇന്ത്യയിലെത്തിയത്.