രജനീകാന്തിന്‍റെ പോയസ് ഗാർഡനിലെ വസതിക്ക് മുന്നിൽ പ്രതിഷേധം.

06:33 pm. 22/5/2017

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്തിന്‍റെ പോയസ് ഗാർഡനിലെ വസതിക്ക് മുന്നിൽ തമിഴ് അനുകൂല സംഘടനയായ തമിഴ് മുന്നേറ്റ പടയുടെ പ്രതിഷേധം. രജനീകാന്ത് തമിഴ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. 40പേരടങ്ങുന്ന സംഘമാണ് പ്രതിഷേധവുമായെത്തിയത്. പ്രതിഷേധക്കാർ താരത്തിന്‍റെ കോലം കത്തിച്ചു.

ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ താരം രാഷ്ട്രീയ പ്രവേശനത്തിലെക്കെന്ന തരത്തിൽ ചില സൂചനകൾ നൽകിയിരുന്നു. ഇതിനു ശേഷം രജനിയുടെ രാഷ്ട്രീയ പ്രവേശം തമിഴകത്ത് ചൂടുള്ള ചർച്ചയാണ്. ഇതിനു പിന്നാലെയാണ് പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ഇതേത്തുടർന്ന് താരത്തിന്‍റെ വസതിയുടെ സുരക്ഷ കർശനമാക്കി.

രജനീകാന്ത് രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ ബിജെപിയിലേക്കു സ്വാഗതം ചെയ്യുമെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കിയിരുന്നു. രജനിയെ ബിജെപിയിലേക്കു ക്ഷണിച്ച് കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും രംഗത്തെത്തിയിരുന്നു.