രണ്ടാം എകദിനത്തിൽ ഇന്ത്യക്ക്​ മോശം തുടക്കം.

05:45 pm 19/1/2017

images

കട്ടക്​: ഇംഗ്ലണ്ടിന്​ എതിരായ രണ്ടാം എകദിനത്തിൽ ഇന്ത്യക്ക്​ മോശം തുടക്കം. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ 25 റൺസ്​ എടുക്കുന്നതിനിടയിൽ മൂന്ന്​ വിക്കറ്റുകൾ നഷ്​ടപ്പെട്ടു. അഞ്ച്​ റൺസെടുത്ത ലോകേഷ്​ രാഹുലും എട്ട്​ റൺസെടുത്ത വിരാട്​ കോലിയും ശിഖർ ധവാനും പുറത്തായി. ക്രിസ്​ വോക്​സാണ്​ മൂന്ന്​ വിക്കറ്റും വീഴ്​ത്തിയത്​. ഒടുവിൽ വിവരം ലഭിക്കു​േമ്പാൾ 13 ഒാവറിൽ 62ന്​ മൂന്ന്​ ​ എന്ന നിലയിലാണ്​ ഇന്ത്യ.

രണ്ടാമത്തെ ഒാവറിലാണ്​ ക്രിസ്​ വോക്​സ്​ ഇന്ത്യക്ക്​ ആദ്യ പ്രഹരമേൽപ്പിച്ചത്​. രാഹുലും കോലിയും രണ്ടാം ഒാവറിൽ പുറത്തായി. നാലാം ഒാവറിൽ ശിഖർ ധവാൻ കൂടി പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിലാകുകയായിരുന്നു.
നേരത്തെ ടോസ്​ നേടിയ ഇംഗ്ലണ്ട്​ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ആദ്യ എകദിനം മൂന്ന്​ വിക്കറ്റിന്​ ജയിച്ച്​ ഇന്ത്യ പരമ്പരയിൽ 1-0ത്തിന്​ മുന്നിലാണ്​.