കൊച്ചി: ഐ.എസ്.എല്‍ രണ്ടാം സെമിയില്‍ ഡല്‍ഹിക്കെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ജയം. മത്സരത്തിന്റെ 65ാം മിനിട്ടില്‍ ബെല്‍ഫോര്‍ട്ട് നേടിയ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. പന്തുമായി ഒറ്റക്ക് മുന്നേറിയ ബെല്‍ഫോര്‍ട്ട് ഡല്‍ഹി ഗോളിയെ കബളിപ്പിച്ച് മികച്ചൊരു ഷോട്ടിലൂടെയാണ് വല കുലുക്കിയത്.
നേരത്തേ ഒന്നാം പകുതി ഗോള്‍ രഹിതമായിരുന്നു. ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി മൂന്നാം മിനിറ്റില്‍ തന്നെ ഡല്‍ഹി വല കുലുക്കാന്‍ കേരളത്തിന് അവസരം ലഭിച്ചതായിരുന്നു. അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കി മാറ്റുന്ന മലയാളി താരം സി.കെ വിനീതിന് ലീഡ് നേടാന്‍ ലഭിച്ച സുവര്‍ണാവസരം മുതലാക്കാനായില്ല.

