രണ്ടാമൂഴത്തിൽ ഭീഷ്മരായി അമിതാബച്ചൻ

O9:37 am 29/3/ 2017
download (1)

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് രണ്ടാമൂഴം. എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതുന്ന സിനിമയില്‍ മോഹന്‍ലാല്‍ ഭീമനായിട്ടാണ് അഭിനയിക്കുന്നത്. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു വാര്‍ത്ത കൂടി. സിനിമയില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഭീഷ്മരെയാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുക. ഇക്കാര്യം സംവിധായകന്‍ ശ്രീകുമാര്‍ സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഐശ്വര്യാ റായി സിനിമയില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ശ്രീകുമാര്‍ തള്ളി. അഭിനേതാക്കളുടെ കാര്യത്തില്‍ ആലോചനകള്‍ നടക്കുകയാണെന്ന് ശ്രീകുമാര്‍ പറയുന്നു.
പീറ്റര്‍ ഹെയ്നാണ് സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫി നിര്‍വഹിക്കുക. രണ്ടു ഭാഗമായിട്ടായിരിക്കും രണ്ടാമൂഴം റിലീസ് ചെയ്യുക. ബിഗ് ബജറ്റ് ചിത്രമായിട്ടാണ് രണ്ടാമൂഴം ഒരുക്കുന്നത്. നേരത്തെ അമിതാഭ് ബച്ചന്‍ മോഹന്‍ലാല്‍ നായകനായ കാണ്ഡഹാര്‍ എന്ന മലയാള സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.