04:50 pm 3/4/2017
ഫിരോസ്പൂർ: പാക്കിസ്ഥാന്‍റെ രണ്ട് മത്സ്യബന്ധന ബോട്ടുകൾ ബിഎസ്എഫ് പിടിച്ചെടുത്തു. പഞ്ചാബിലെ ഫിരോസ്പൂരിൽ ബിഎസ്എഫ് നടത്തിയ പട്രോളിംഗിലാണ് ബോട്ടുകൾ പിടിച്ചെടുത്തത്. 400 കിലോ മത്സ്യവും മീൻ പിടിക്കാനുപയോഗിക്കുന്ന വലകളും ബോട്ടിൽനിന്നും സൈന്യം പിടിച്ചെടുത്തു. സൈനികരെ കണ്ട ഉടനെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടതായും അധികൃതർ അറിയിച്ചു.
ജമ്മുകാഷ്മീരിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ സൈനികർ പരിശോധനകൾ കർശനമാക്കിയിരുന്നു. അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് 60 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് ഈ വർഷം പാക്കിസ്ഥാൻ അറസ്റ്റു ചെയ്തത്.