രമണ്‍ ശ്രീവാസ്തവയെ ഉപദേശകനാക്കിയതില്‍ പരിഹാസവുമായി അഡ്വ.ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റ്

09:38 pm 13/4/2017

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: നമ്മുടെ മുഖ്യമന്ത്രിക്ക് വേറെ എന്തൊക്കെ പോരായ്മയുണ്ടെങ്കിലും ഉപദേഷ്ടാക്കള്‍ കുറഞ്ഞുപോയി എന്നൊരു പരാതി ഒരാളും ഇനി പറയില്ല. അദ്ദേഹത്തിനെ പോലീസ് ഉപദേഷ്ടാവായി മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ നിയമിച്ചു. മുഖ്യമന്ത്രിയുടെ ഏഴാമത്തെ ഉപദേഷ്ടാവാണ് ശ്രീവാസ്തവ. പതിവുപോലെ ചീഫ് സെക്രട്ടറിയുടെ റാങ്കില്‍ ശമ്പളമില്ലാത്ത ജോലിയാണ് ഉപദേഷ്ടാവിനുള്ളത്. കിമ്പളം വല്ലതും കിട്ടിയാല്‍ വാങ്ങിക്കാം, വിരോധമില്ല.
1973 ല്‍ ഐ.പി.എസ് പാസായി കേരളത്തില്‍ വന്നയാളാണ് ശ്രീവാസ്തവ. അന്ന് പോലീസ്മന്ത്രിയായിരുന്ന കെ.കരുണാകരന്റെ വാത്സല്യഭാജനം. 1994 ല്‍ കടഞഛ ചാരക്കേസില്‍ ആരോപണവിധേയനായ ശ്രീവാസ്തവയെ സംരക്ഷിച്ചു എന്നതാണ് കോണ്‍ഗ്രസിലെ ആന്റണി ഗ്രൂപ്പുകാരും ഇടതുമുന്നണി നേതാക്കളും കരുണാകരനെതിരെ ഉന്നയിച്ച ആരോപണം. കരുണാകരന്‍ രാജിവെച്ചതോടെ എ.ഗ്രൂപ്പുകാര്‍ക്കും സിപിഎം നേതാക്കള്‍ക്കും ശ്രീവാസ്തവ പ്രിയങ്കരനായി.
2005 ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി രണ്ടുപേരുടെ സീനിയോറിറ്റി മറികടന്നു അദ്ദേഹത്തെ പോലീസ് മേധാവിയാക്കി. അതിനടുത്ത വര്‍ഷം സംസ്ഥാനത്തു ഭരണമാറ്റം ഉണ്ടായെങ്കിലും പോലീസ് മേധാവി മാറിയില്ല. കാരണം സെന്‍ കുമാറല്ല ശ്രീവാസ്തവ. അദ്ദേഹത്തിന്റെ കഴിവിനെയും കാര്യപ്രാപ്തിയെയും കുറിച്ചു മുഖ്യമന്ത്രി വി.എസിനും ആഭ്യന്തരമന്ത്രി കോടിയേരിക്കും നല്ല മതിപ്പായിരുന്നു. കേന്ദ്രത്തില്‍ സ്‌പെഷ്യല്‍ സെക്രട്ടറിയായി പോകുംവരെ അദ്ദേഹം ഡിജിപി ആയി തുടര്‍ന്നു. പിന്നീട് ബി.എസ്.എഫ്.മേധാവിയായി വിരമിച്ചു.
പെന്‍ഷന്‍ പറ്റിയശേഷം സ്വദേശമായ യു.പി.യിലേക്കുപോയില്ല. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്ഥലം വാങ്ങി വീടുപണിയിച്ചു സന്തോഷമായി ജീവിക്കുമ്പോഴാണ് മുഖ്യമന്ത്രി ഉപദേഷ്ടാവായി നിയമിക്കുന്നത്. ഏതുനിലയ്ക്കും പിണറായി വിജയനെ ഉപദേശിക്കാന്‍ അനുഭവസമ്പത്തും ആദര്‍ശനിഷ്ഠയുമുള്ളയാളാണ് രമണ്‍ ശ്രീവാസ്തവ. കരുണാകരന്റെ കളരിയില്‍ കച്ചകെട്ടിയ മെയ്‌വഴക്കവുമുണ്ട്.
രമണ്‍ ശ്രീവാസ്തവ ഡി.ഐ.ജി. ആയിരിക്കുമ്പോഴാണ് 1991 ഡിസംബര്‍ 15 നു പാലക്കാട് സ്വന്തം വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന പതിനൊന്നുകാരി സിറാജുന്നീസ പോലീസിന്റെ വെടിയേറ്റുമരിച്ചത്. ക ംമി േറലമറ യീറശല െീള ാൗഹെശാ യമേെമൃറ െഎന്ന് ഡി.ഐ.ജി.ഏമാന്‍ വയര്‍ലെസ്സിലൂടെ കല്പിച്ചതനുസരിച്ചാണത്രെ പോലീസ് തുപ്പാക്കി പ്രയോഗിച്ചത്. ഒടുവില്‍, സിറാജുന്നീസ ആയുധമേന്തി വലിയൊരു ആള്‍ക്കൂട്ടത്തെ നയിച്ചുകൊണ്ട് സമീപത്തെ ബ്രാഹ്മണത്തെരുവ് ആക്രമിക്കാന്‍ പോയപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം പോലീസ് വെടിവെച്ചു എന്ന രീതിയിലാണ് കേസ് അവസാനിപ്പിച്ചത്. അന്ന് മുസ്ലിം ലീഗ് ഭരണത്തിലുണ്ടായിരുന്നിട്ടും ഒന്നും സംഭവിച്ചില്ല റിട്ടയര്‍ ചെയ്ത ജില്ലാ ജഡ്ജി യോഹന്നാന്‍ അന്വേഷിച്ചു. ശ്രീവാസ്തവയടക്കം നിയമപാലകര്‍ക്ക് ക്ലീന്‍ ചിറ്റ് കൊടുത്തു. ഇബ്രാഹിം സുലൈമാന്‍ സേട്ടുവും അബ്ദുല്‍ നാസര്‍ മഅദാനിയും കുറക്കാലംകൂടി സിറാജുന്നീസയുടെ പേരുപറഞ്ഞുകൊണ്ടുനടന്നു എന്നുമാത്രം.
മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ചരിത്രപരമായ പോലീസ് ഉപദേശകനിയമനം തീരുമാനിച്ചത്. ഇനിയങ്ങോട്ട് നിയമപാലകര്‍ക്ക് ഒരു വീഴ്ചയും ഒരിക്കലും പറ്റുകയില്ല. സിറാജുന്നീസയാണേ സത്യം, സത്യം, സത്യം.
അറ്ീരമലേ അ ഖമ്യമമെിസമൃ എന്നയാളുടെ ഫോട്ടോ