10:37 am 14/4/2017
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തും. കെപിസിസിയുടെ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾക്കായാണ് ചെന്നിത്തല ഡൽഹിയിൽ എത്തുന്നത്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടക്കാലത്തേക്ക് ഒരു പ്രസിഡന്‍റിനെ വെയ്ക്കണോ എന്ന കാര്യത്തിലാണ് ചർച്ച.
വ്യാഴാഴ്ച കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. അടുത്തയാഴ്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഡൽഹി എത്തുന്നുണ്ട്.