രാജാ കൃഷ്ണമൂര്‍ത്തിക്കു സുപ്രധാന ചുമതലകള്‍

07:53 am 17/1/2017

– പി.പി. ചെറിയാന്‍
Newsimg1_41051967
വാഷിങ്ടണ്‍: യുഎസ് കോണ്‍ഗ്രസില്‍ ഡമോക്രറ്റിക് മെംബറായി സത്യപ്രതിജ്ഞ ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ രാജാകൃഷ്ണമൂര്‍ത്തിക്ക് രണ്ടു സുപ്രധാന കമ്മിറ്റികളുടെ ചുമതലകള്‍ നല്‍കി. ഡമോക്രറ്റിക് ഹൗസ് പോളിസി ആന്‍ഡ് സ്റ്റിയറിങ് കമ്മിറ്റി, ഹൗസ് എഡ്യുക്കേഷന്‍ ആന്‍ഡ് വര്‍ക്ക്‌ഫോഴ്‌സ് കമ്മിറ്റി എന്നിവയിലാണു നിയമനം നല്‍കിയിരിക്കുന്നതെന്ന് ജനുവരി 12നു പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടി ഹൗസ് ലീഡര്‍ നാന്‍സി പെലോസിയാണ് നിയമനം നല്‍കിയത്. ജനുവരി 3നു രാജാകൃഷ്ണമൂര്‍ത്തിയെ കൂടാതെ മൂന്നു പേര്‍കൂടി ( റോ ഖോമ, പ്രമീള ജയ്പാല്‍, അമി ബീര) സത്യപ്രതിജ്ഞ ചെയ്തു ചുമതലയില്‍ പ്രവേശിച്ചിരുന്നു.