രാജ്ഘട്ടിനു സമീപത്ത് വൻ തീപിടിത്തം.

09:25 am. 24/2/2017

download (3)

ന്യൂഡൽഹി: മഹാത്മഗാന്ധി സ്മാരകമായ രാജ്ഘട്ടിനു സമീപത്ത് വൻ തീപിടിത്തം. രാജ്ഘട്ടിനു സമീപത്തെ വനമേഖലയിലാണ് തീപടർന്നത്. ഉച്ചയ്ക്കുശേഷം തീ ശ്രദ്ധയിൽപ്പെട്ടതോടെ അഗ്നിശമന സംഘം സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടങ്ങി. അഞ്ചു മണിക്കൂർകൊണ്ടാണ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

രാജ്ഘട്ടിനു സമീപം മിക്ക വർഷങ്ങളിലും തീപിടിത്തമുണ്ടാകാറുണ്ട്. താപനിലയിലെ വ്യതിയാനമാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.