ന്യൂഡൽഹി: രാജ്യം ഡിജിറ്റിൽ യുഗത്തിലേക്ക് അതിവേഗം കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൊബൈൽ ഫോണിലൂടെയുള്ള പണമിടപാടുകൾ രാജ്യം പഠിച്ചുവരികയാണെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. 104 ഉപഗ്രഹങ്ങളെ ഒരുമിച്ച് വിക്ഷേപിച്ച് ചരിത്രംകുറിച്ച ഐഎസ്ആർഒയുടേത് അഭിനന്ദനാർഹമായ നേട്ടമാണെന്നും മോദി കൂട്ടിച്ചേർത്തു.
–

