12:06 pm 3/3/2017

വാഷിങ്ടണ്‍: രണ്ട് ഊഴങ്ങള്ക്കൊടുവില് പ്രസിഡന്റ് പദത്തില്‍നിന്ന് പടിയിറങ്ങുമ്പോള്‍ ഇനി രാഷ്ട്രീയത്തിലേക്കില്ളെന്നായിരുന്നു ബറാക് ഒബാമയുടെ വാക്കുകള്‍. എന്നാല്‍, അതുപറഞ്ഞ് ഏതാനും മാസങ്ങള്‍ മാത്രം പിന്നിടവേ രാഷ്ട്രീയ മടങ്ങിവരവിന്‍െറ സൂചനകള്‍ നല്‍കിയിരിക്കുകയാണ് ഒബാമ. സംസ്ഥാന സാമാജികരുമായുള്ള ആശയവിനിമയത്തിനും ഫണ്ട് സ്വരൂപണത്തിനുമായുള്ള നാഷനല്‍ ഡെമോക്രാറ്റിക് റിഡിസ്ട്രിക്റ്റിങ് കമ്മിറ്റിയില്‍ (എന്‍.ഡി.ആര്.സി) അദ്ദേഹം സേവനമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നതായി മുന്‍ അറ്റോണി ജനറല്‍ എറിക് ഹോള്‍ഡര്‍ പറഞ്ഞു.
2021ലേക്കുള്ള മാറ്റങ്ങള്ക്കുവേണ്ട ഒരുക്കങ്ങള്‍ക്കായി ഡെമോക്രാറ്റുകള്‍ രൂപം കൊടുത്ത കമ്മിറ്റിയാണ് എന്‍.ഡി.ആര്.സി. മുന്‍ പ്രസിഡന്റ് ഈ ശ്രമത്തിന്‍െറ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് ഹോള്‍ഡര്‍ പറഞ്ഞു. ഇതില്‍ ഭാഗഭാക്കാവാന്‍ താന്‍ തയാറാണെന്ന് ഒബാമ പറഞ്ഞതായും അദ്ദേഹം അറിയിച്ചു. മുന്‍ പ്രസിഡന്റിന്‍െറ സുഹൃത്തുകൂടിയായ ഹോള്‍ഡര്‍ ഈ വര്‍ഷമാദ്യം ഒബാമ പടിയിറങ്ങിയപ്പോള്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എന്‍.ഡി.ആര്.സിയുടെ അധ്യക്ഷനായി സ്ഥാനമേറ്റിരുന്നു.
