രാഷ്​ട്രപതിക്ക്​ മാത്രമേ രാജ്യത്തെ രക്ഷിക്കാൻ സാധിക്കുകയുള്ളു: മമത ബാനർജി.

08:00 am 7/1/2017
images (3)
കൊൽക്കത്ത: നിലവിലുള്ള സാഹചര്യത്തിൽ രാഷ്​ട്രപതിക്ക്​ മാത്രമേ രാജ്യത്തെ രക്ഷിക്കാൻ സാധിക്കുകയുള്ളു. ഇപ്പോൾ രാജ്യം ഭരിക്കുന്നവർക്ക്​ അതിന്​ കഴിയുകയില്ല. ഇരിക്കുന്ന കൊമ്പ്​ മുറിക്കുകയാണ്​ മോദി ചെയ്യുന്നതെന്ന്​ മമത ക​ുറ്റപ്പെടുത്തി.

അദ്വാനിയുമായോ രാജ്​നാഥ്​ സിങുമായോ ജെയ്​റ്റ്​ലിയുമായോ തനിക്ക്​ പ്രശ്​നങ്ങളില്ല. അടുത്ത രണ്ട്​ വർഷത്തേക്ക്​ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനെ താൻ അനുകൂലിക്കുന്നതായും അവർ പറഞ്ഞു. ബംഗാളിൽ നോട്ട്​ നിരോധനം 1.7 കോടി ജനങ്ങളെ നേരിട്ട്​ ബാധിച്ചതായും 81.5 ലക്ഷം പേർക്ക്​ ഇത്​ മൂലം തൊഴിൽ നഷ്​ടപ്പെട്ടതായും മമത പറഞ്ഞു. ഇനിയും നിലവിലെ സ്​ഥിതി തുടർന്നാൽ പശ്​ചിമബംഗാൾ ക്ഷാമത്തി​േലക്ക്​ നീങ്ങുമെന്നും അവർ കൂട്ടിച്ചേർത്തു.

നോട്ട്​ പിൻവലിക്കലിന്​ ശേഷം കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച്​ മമത ബാനർജി രംഗത്തെത്തിയിരുന്നു. റോസ്​വാലി ചിട്ടിക്കേസിൽ തൃണമൂൽ എം.പിമാരെ സി.ബി.​െഎ അറസ്​റ്റ്​ ചെയ്​തതോടെ പ്രശ്​നങ്ങൾ കൂടുതൽ വഷലാവുകയായിരുന്നു.