09:29 am 7/6/2017
ഭോപ്പാൽ: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് മധ്യപ്രദേശിലെ മന്ദ്സുറിൽ സന്ദർശനം നടത്തും. ഉത്പന്നങ്ങൾക്കു താങ്ങുവില ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ഇവിടെ സമരം നടത്തിയ കർഷകർക്കു നേരെ പോലീസ് നടത്തിയ വെടിവയ്പിൽ ആറു പേർ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. കർഷകസമരം കനത്തതിനെത്തുടർന്ന് മന്ദ്സുറിലെ പിപാൽയ മാണ്ഡി മേഖലയിൽ കർഫ്യു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ കർഷകരുമായി എൻഡിഎ സർക്കാർ യുദ്ധം നടത്തുകയാണെന്നും, ബിജെപിയുടെ പുതിയ ഇന്ത്യയിൽ കർഷകർ അവകാശങ്ങൾ ചോദിക്കുമ്പോൾ വെടിയുണ്ടകളാണു ലഭിക്കുന്നതെന്നും സന്ദർശനത്തിനു മുന്നോടിയായി രാഹുൽ പറഞ്ഞിരുന്നു. രാഹുലിനൊപ്പം മുതിർന്ന കോണ്ഗ്രസ് നേതാക്കളും ഇന്നു മന്ദ്സുറിലെത്തും.