02.52 PM 02/05/2017
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ജമ്മുകാഷ്മീർ ഗവർണർ എൻ.എൻ. വോറയുമായി കൂടിക്കാഴ്ച നടത്തി. കാഷ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുവേണ്ടിയാണ് ആഭ്യന്തരമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ ജമ്മുകാഷ്മീരിലെ നിയന്ത്രണ രേഖയിൽ വെടിവയ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരുടെ മൃതദേഹം പാക് സൈനികർ വികൃതമാക്കിയ സംഭവവും ചർച്ചയായി. കാഷ്മീരിനെ സാധാരണ സ്ഥിതിയിലേക്ക് കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പുനൽകിയതായി ഗവർണർ പിന്നീട് അറിയിച്ചു.