01:11 pm 12/3/2017

മുംബൈ: യുപിയിൽ ബിജെപി വൻവിജയം നേടിയതോടെ രാമക്ഷേത്രനിർമാണ ചർച്ചകളും വീണ്ടും കരുത്താർജിക്കുന്നു. അയോധ്യയിൽ രാമക്ഷേത്രം ഉടൻ നിർമിക്കുമെന്നാണ് കരുതുന്നതെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞു.
രാമന്റെ പ്രവാസകാലം അവസാനിച്ചിരിക്കുകയാണ്. ഉടൻതന്നെ ക്ഷേത്രനിർമാണം ആരംഭിക്കുമെന്നാണ് കരുതുന്നത്. ബിജെപി നേടിയ വലിയ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
