രോഹിത് വെമുലയുടെ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുന്നു

8:33 am 15/2/2017

download (3)
ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. നിയമവിരുദ്ധമായി പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നേടിയതിന് രോഹിതിന്റെ അമ്മ രാധിക വെമുലയ്ക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ദളിത് വിഭാഗത്തിലുള്‍പ്പെട്ടയാളാണെന്ന് തെളിയിക്കുന്ന രേഖകള്‍ രണ്ടാഴ്ചയ്ക്കം സമര്‍പ്പിക്കാനാണ് നിര്‍ദേശം. വധേര സമുദായാംഗമായ രോഹിത് വെമുല ഇത് മറച്ചുവച്ച് മാല സമുദായമാണെന്ന പേരില്‍ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. നേരത്തെ രോഹിത് പട്ടിക ജാതി വിഭാഗക്കാരനാണെന്ന് ഗുണ്ടൂര്‍ ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരായ ഹര്‍ജിയില്‍ നടത്തിയ പുനഃപരിശോധനയിലാണ് പുതിയ കണ്ടെത്തല്‍