കേരളത്തിലും തമിഴ്നാട്ടിലും വൻ ഹിറ്റായി മാറിയ സൂപ്പർഹിറ്റ് ചിത്രം ദളപതിക്കു ശേഷം രജനികാന്തും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നു. മണിരത്നമാണ് ചിത്രം സംവിധാനം ചെയുന്നത്. ലഭിച്ചിരിക്കുന്ന വാർത്തകൾ വിശ്വസിക്കാമെങ്കിൽ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ രജനികാന്തിന്റെ ബോസിന്റെ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. ഇന്ത്യയിലും വിദേശത്തുമായി നിർമിക്കുന്ന ചിത്രം 2018ൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.