റവ. ഡീക്കന്‍ അനീഷ് സ്കറിയ തേലപ്പിള്ളില്‍ ശംശോനോ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു

09:25 am 1/4/2017

ചിക്കാഗോ: സെറ്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകാംഗമായ തേലപ്പിള്ളില്‍ ബഹു: അനീഷ് സ്കറിയ ശെമ്മാശ്ശനു പൂര്‍ണ്ണ ശെമ്മാശ്ശ പട്ടം അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭി: യല്‍ദോ മാര്‍ തീത്തോസ് തിരുമേനിയാല്‍ ന്യൂജേഴ്‌സി സെന്റ് അഫ്രേം കത്തീഡ്രലില്‍ വച്ച് നല്‍കപ്പെട്ടു.

ബഹു: ശെമ്മാശ്ശന്‍ ന്യുയോര്‍ക്ക് സെന്റ് വ്‌ളാഡിമീര്‍ ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ നിന്നു തിയോളജിയില്‍ മാസ്‌റ്റേഴ്‌സ് ഇന്‍ ഡിവിനിറ്റി ബിരുദവും ചിക്കാഗോ ട്രിനിറ്റി തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നു തിയോളജിയില്‍ മാസ്‌റ്റേഴ്‌സും എടുത്തിട്ടുള്ളതാണു. ബഹു: ശെമ്മാശ്ശന്‍ ക്ലിനിക്കല്‍ പസ്റ്ററല്‍ കെയര്‍ ഡിപ്ലോമ എടുത്തിട്ടുള്ളതും നാഷനല്‍ ബോര്‍ഡ് സര്‍ട്ടിഫൈഡ് ചാപ്ലിയനും ആണ്. ഇപ്പോള്‍ ശെമ്മാശ്ശന്‍ ഹ്യൂസ്റ്റണ്‍ മെത്തഡിസ്റ്റ് ഹോസ്പിറ്റലില്‍ സ്റ്റാഫ് ചാപ്ലിയന്‍ ആയി ജോലി ചെയ്യുന്നു.

ബഹു: ശെമ്മാശ്ശന്‍ ചിക്കാഗോ സെറ്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പയുടെ മകനാണ്. ബഹു:ശെമ്മാശ്ശന്റെ സ്ഥാനലബ്ധിയില്‍ ഇടവകയുടെ ആസംസകള്‍ സെക്രട്ടറി ജയ്‌സണ്‍ ജോണ്‍ അറിയിച്ചു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്