12.17 AM 04/12/2016
മോസ്കോ: റഷ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍ വന്‍ സൈബര്‍ കവര്‍ച്ച. കവര്‍ച്ചയില്‍ 31 മില്യണ്‍ ഡോളറാണ് ബാങ്കിന് നഷ്ടമായത്. ആഗോളതലത്തില്‍ നടന്ന ഏറ്റവും വലിയ സൈബര്‍ കവര്‍ച്ചകളിലൊന്നാണിത്. രാജ്യത്തെ സാമ്പത്തിക സ്ഥിതി തകര്‍ക്കാന്‍ വിദേശ ചാരസംഘടനകളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് സംശയിക്കുന്നതായി റഷ്യ ആരോപിച്ചു.
എകദേശം അഞ്ച് മില്യണ്‍ ഡോളര്‍ കൊളളയടിക്കനാണ് കവര്‍ച്ചക്കാര്‍ ലക്ഷ്യമിട്ടതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. നഷ്ടമായ പണത്തെ കുറിച്ചുളള കണക്കെടുപ്പുകള്‍ ബാങ്ക് നടത്തിക്കൊണ്ടിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് സെന്‍ട്രല്‍ ബാങ്ക് ഇടപാടുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഹാക്കര്‍മാര്‍ അക്കൗണ്ടില്‍ കടന്ന് കയറിയതിനെ കുറിച്ച് പരാമര്‍ശങ്ങളുണ്ടായിരുന്നു. മുമ്പ് ന്യൂയോര്‍ക്ക് സെന്‍ട്രല്‍ ബാങ്കിലും ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കിലും സമാനമായി രീതിയില്‍ കവര്‍ച്ച നടന്നിരുന്നു.