റഷ്യയിലെ എഫ്.എസ്.ബി ഇൻറലിജൻസ് ഏജൻസി ഒാഫിസിൽ വെടിവെപ്പ്.

08:28 am 22/4/2017


മോസ്കോ: സംഭവത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കെ.ജി.ബിയുടെ പിൻഗാമിയാണ് എഫ്.എസ്.ബി. ഒാഫിസിെൻറ റിസപ്ഷനിൽ ആയുധവുമായെത്തിയ ആൾ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വെടിയേറ്റ ഇൻറലിജൻസ് ഒാഫിസറും സന്ദർശകനും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പിന്നീട് അക്രമി സുരക്ഷാഭടനെയും വെടിവെച്ചുകൊന്നു. ആക്രമണത്തിെൻറ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.